കളിക്കാരുടെ കയ്യിലെ പാവയാണ് യെദ്യൂരപ്പ: പി ചിദംബരം
ബെംഗളൂരു: യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ പ്രതികരണവുമായി പി ചിദംബരം. യെദ്യൂരപ്പ പാവം.. കളിക്കാരുടെ കയ്യിലെ പാവയെന്നാണ് ചിദബംരം വിശേഷിപ്പിച്ചത്. രാജി പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകമാണ് ചിദംബരത്തിന്റെ ട്വീറ്റ്. പാവകളിക്കാരന്‍…

ബെംഗളൂരു: യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ പ്രതികരണവുമായി പി ചിദംബരം. യെദ്യൂരപ്പ പാവം.. കളിക്കാരുടെ കയ്യിലെ പാവയെന്നാണ് ചിദബംരം വിശേഷിപ്പിച്ചത്. രാജി പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകമാണ് ചിദംബരത്തിന്റെ ട്വീറ്റ്. പാവകളിക്കാരന്‍ പരാജയപ്പെടുമ്പോള്‍ പാവകള്‍ വീഴുകയും തകരുകയും ചെയ്തുവെന്നും ചിദംബരം ട്വീറ്റില്‍ കുറിച്ചു. വിശ്വാസ വോട്ടെടുപ്പിന് മിനിറ്റുകള്‍ക്ക് മുമ്പാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ച് പുറത്തുപോയത്.
നിയസഭാ നടപടികള്‍ തത്സമയം പ്രക്ഷേപണം ചെയ്തതോടെ ജനങ്ങള്‍ പ്രൊടെം സ്പീക്കറായെന്നും കര്‍ണാടകത്തില്‍ ജനാധിപത്യം സംരക്ഷിക്കപ്പെട്ടുവെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
വിശ്വാസ വോട്ടെടുപ്പിന് വേണ്ടി രാജ്യം കാത്തിരിക്കെയാണ് അപ്രതീക്ഷിതമായി യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരമാണ് ലഭിച്ചിട്ടുള്ളത്.