യുദ്ധത്തിന് പൂര്‍ണസജ്ജമെന്ന് സൈന്യം; ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്

അതിർത്തിയിൽ ചൈനയുടെ പ്രകോപനങ്ങൾ തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിൽ ശൈത്യകാലത്തടക്കം പൂർണതോതിലുള്ള യുദ്ധത്തിനായി ഇന്ത്യൻ സൈന്യം പൂർണസജ്ജമാണെന്ന് നോർത്തേൺ കമാൻഡ് പ്രസ്താവനയിലൂടെ പറഞ്ഞു.ചൈന…

അതിർത്തിയിൽ ചൈനയുടെ പ്രകോപനങ്ങൾ തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിൽ ശൈത്യകാലത്തടക്കം പൂർണതോതിലുള്ള യുദ്ധത്തിനായി ഇന്ത്യൻ സൈന്യം പൂർണസജ്ജമാണെന്ന് നോർത്തേൺ കമാൻഡ് പ്രസ്താവനയിലൂടെ പറഞ്ഞു.ചൈന യുദ്ധത്തിനുള്ള സാഹചര്യമുണ്ടാക്കുകയാണെങ്കിൽ മികച്ച പരിശീലനം നേടിയ, നല്ലരീതിയിൽ തയ്യാറെടുത്ത, മാനസികമായി കരുത്ത് നേടിയ ഇന്ത്യൻ സൈനികരെയാവും അവർക്ക് നേരിടേണ്ടി വരികയെന്നും പ്രസ്താവനയിൽ പറയുന്നു. ശാരീരികവും മാനസികവുമായി ഇന്ത്യൻ സൈനികരോട് താരതമ്യം ചെയ്യുമ്പോൾ ചൈനീസ് സൈനികരിൽ ഭൂരിഭാഗവും നഗരപ്രദേശങ്ങളിൽനിന്നുള്ളവരാണ്. ഇത്തരം മേഖലകളിൽ അവർക്ക് ദീർഘകാലം തുടരാനാവില്ല.നവംബറിന് ശേഷം ലഡാക്കിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. താപനില മൈനസ് 40 വരെ എത്തുന്നതും സാധാരണമാണ് പക്ഷേ, ഇന്ത്യൻ സൈനികർ ശൈത്യകാലത്തെ യുദ്ധത്തിൽ ഏറെ പരിചയസമ്പന്നരാണെന്നും വളരെവേഗം പ്രവർത്തനസജ്ജരാകാൻ അവർ മാനസികമായി തയ്യാറാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ സൈന്യത്തിന് പരിമിതികളുണ്ടെന്ന രീതിയിൽ ചൈനയിലെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു ഇതിന് മറുപടിയായാണ് നോർത്തേൺ കമാൻഡ് പുതിയ പ്രസ്താവന പുറത്തിറക്കിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story