കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി

കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി

September 18, 2020 0 By Editor

മലപ്പുറം; കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ ടാക്സി കാര്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോയി. കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം .ഇതിന് പിന്നില്‍ കള്ളക്കടത്ത് സംഘമാണോയെന്ന് സംശയിക്കുന്നു.
അബുദാബിയില്‍ നിന്നെത്തിയ റിയാസിനെ കൊണ്ടോട്ടി കോളോത്ത് വച്ചാണ് 3 കാറുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. വിമാനമിറങ്ങി റിസോര്‍ട്ടിലെ ക്വാറന്റെയിന്‍ സെന്ററിലേക്ക് പോകുകയായിരുന്നു റിയാസ്. കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.