
ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്താലും പ്രശ്നമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്
September 18, 2020തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്താലും പ്രശ്നമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. ജലീലിനെതിരെ മുസ്ലിംലീഗാണ് ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നീട് ഇത് യുഡിഎഫും ബിജെപിയും ഏറ്റുപിടിച്ചതാണ്. ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ജലീലിനോട് വ്യക്തിവിരോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കള്ളപ്രചരണം തുറന്നുകാട്ടും. ജലീലിനെ ഒറ്റപ്പെടുത്തി വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖുറാന് കള്ളക്കടത്തിന് ഉപയോഗിക്കുന്നു എന്നത് നീചപ്രചരണമാണ്. ഇത്രയും മോശമായി ചിന്തിക്കാന്‍ ലീഗിന് എങ്ങനെ കഴിഞ്ഞെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ചോദിച്ചു. അക്രമസമരങ്ങള്‍ നടത്തുന്നവരാണ് കേരളത്തിലെ ബിജെപിയെന്നും വിജയരാഘവന് കുറ്റപ്പെടുത്തി.