യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍, ഈന്തപ്പഴം വിതരണം ചെയ്ത കേസില്‍ കസ്റ്റംസ് നിയമോപദേശം തേടി

യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍, ഈന്തപ്പഴം വിതരണം ചെയ്ത കേസില്‍ കസ്റ്റംസ് നിയമോപദേശം തേടി

September 21, 2020 0 By Editor

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍, ഈന്തപ്പഴം വിതരണം ചെയ്ത കേസില്‍ കസ്റ്റംസ് നിയമോപദേശം തേടി. കേസില്‍ കോണ്‍സുല്‍ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് കസ്റ്റംസ് നിയമോപദേശം തേടിയത്. മത ഗ്രന്ഥവും, ഈന്തപ്പഴവും എത്തിയത് കോണ്‍സല്‍ ജനറലിന്റെ പേരിലാണ്. സംഭവം FEMA, FERA , FCRA എന്നിവയുടെ ലംഘനമെന്ന് നിയമോപദേശം ലഭിച്ചു. കേസില്‍ ഈ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും നിയമോപദേശം ലഭിച്ചു.

അതേസമയം, യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരെ അടക്കം ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. ഇന്ത്യക്കാരായ ജീവനക്കാരെയാകും ആദ്യം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുക. കോണ്‍സുലല്‍ ജനറലിനെ അടക്കം ഉള്‍പ്പെടുത്തിയാണ് അന്വേഷണമെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര അനുമതിയടക്കം ലഭിച്ചാല്‍ മാത്രമെ തുടര്‍ നടപടി സാധ്യമാകുകയുള്ളൂ. കോണ്‍സുലേറ്റ് വഴിയെത്തിച്ച ഈന്തപ്പഴത്തിന്റെ കണക്ക് കസ്റ്റംസ് ആവശ്യപ്പെട്ടു. സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് ഈ ആവശ്യം ഉന്നയിച്ച്‌ കസ്റ്റംസ് നോട്ടിസ് നല്‍കി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam