അക്ഷയ് കുമാർ രാഘവാ ലോറൻസ് ചിത്രം ലക്ഷ്‍മി ബോംബ് ദീപാവലിക്ക് !!!

September 21, 2020 0 By Editor

സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ   ‘ ദിൽ ബേചാരെ ‘ , സഞ്ജയ്  ദത്തിന്റെ  ‘ സഡക് 2 ‘ എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാർ – രാഘവാ ലോറൻസ് ചിത്രമായ ‘ ലക്ഷ്‍മി ബോംബും ‘ ഡിസ്‌നി പ്ലസ്  ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കയാണ്  ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് . ദീപാവലി വെടിക്കെട്ടായി നവംബർ 9 – നാണ് ചിത്രം ഒ ടി ടി  പ്ലാറ്റുഫോമിൽ റിലീസ് ചെയ്യുക . ഇതിനോട് അനുബന്ധിച്ചു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വീഡിയോ അണിയറക്കാർ പുറത്തു വിട്ടത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരിക്കയാണ് . തമിഴിൽ രാഘവാ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ ‘കാഞ്ചന’ യുടെ ഹിന്ദി റീമേക്കാണ് ‘ലക്ഷ്മി ബോംബ് ‘. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത് . കിയാരാ അദ്വാനിയാണ് നായിക. ഹൊറർ ത്രില്ലറായ  ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന *ലക്ഷ്മിബോംബി* ലെ   മറ്റു അഭിനേതാക്കൾ .  തുഷാർ കപൂർ , മുസ്‌ഖാൻ ഖുബ്‌ചന്ദാനി, എന്നിവരാണ് . അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും ‘ലക്ഷ്‌മി ബോംബി’ ലേതെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത് .അത് കൊണ്ടു തന്നെ ആരാധകർ ആകാംഷയോടെ കാത്തിരിക്കയാണ് . അക്ഷയ്‌കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ബ്ലോക്ക് ബസ്റ്റർ വർഷമായിരുന്നു .         ‘ലക്ഷ്‍മി ബോംബ് ‘ അതിൻറെ തുടർച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവർത്തകർക്ക് .