സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് പ്രഖ്യാപിച്ചു. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി. മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവരുന്നവരും കേരളം സന്ദര്‍ശിക്കാനെത്തുന്നവരും…

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് പ്രഖ്യാപിച്ചു. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി. മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവരുന്നവരും കേരളം സന്ദര്‍ശിക്കാനെത്തുന്നവരും 7 ദിവസത്തെ ക്വാറന്റീനില്‍ പോകണം. 7-ാം ദിവസം ടെസ്റ്റ് ചെയ്തു നെഗറ്റീവായാല്‍ ശേഷിക്കുന്ന 7 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമല്ല. 14 ദിവസത്തെ ക്വാറന്റീനാണ് ആരോഗ്യ പ്രോട്ടോകോള്‍ പ്രകാരം നിര്‍ദേശിക്കപ്പെടുന്നത്. ടെസ്റ്റ് നടത്താത്തവര്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ 100% ജീവനക്കാരും ജോലിക്കെത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.പക്ഷെ കൂടുതൽ ഇളവുകൾ സംസ്ഥാനത്തെ കോവിഡ് സാഹചര്യം മോശമാക്കുമെന്നും അഭിപ്രായം ഉയരുന്നുണ്ട്.