ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് കൊവിഡ് രോഗബാധ

കോഴിക്കോട് : ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് എംഎല്‍എയെ പരിശോധനക്ക് വിധേയനാക്കിയത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറിയെയും പരിശോധനക്ക്​ വിധേയമാക്കിയിട്ടുണ്ട്​. നേരത്തേ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനും പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫിനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story