ബിനീഷ് കോടിയേരിയുടെ സ്വത്തുവകകൾ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് നിർദേശം;കേസെടുത്തേക്കും
കൊച്ചി ; സ്വത്തു വകകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. ബിനീഷിന്റെ…
കൊച്ചി ; സ്വത്തു വകകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. ബിനീഷിന്റെ…
കൊച്ചി ; സ്വത്തു വകകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. ബിനീഷിന്റെ വസ്തുവകകൾ മുൻകൂർ അനുമതി ഇല്ലാതെ കൈമാറരുതെന്ന് സംസ്ഥാന റജിസ്ട്രേഷൻ വകുപ്പിനോടും ഇഡി ആവശ്യപ്പെട്ടു. എന്നാൽ ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഈ കത്തില്‍ വ്യക്തമാക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഒൻപതിന് ബിനീഷിനെ ഇഡി 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.ലഹരിക്കടത്തിന് ബെംഗളുരൂവിൽ എൻസിബിയുടെ പിടിയിലായവർ സ്വർണക്കടത്തിന് ബിനീഷ് വഴി സഹായം നൽകിയിട്ടുണ്ടോ എന്നതു സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ.