പുതിയ ആര്‍ വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ വേണ്ട

ചൈനീസ് കമ്പനിയായ സ്മാര്‍ടിസാന്‍ കമ്പ്യൂട്ടര്‍ പോലെ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ 'ആര്‍ വണ്‍ (R1)' വിപണിയില്‍ അവതരിപ്പിച്ചു. ഇതിന്റെ 1 ടിബി സ്‌റ്റോറേജ് പതിപ്പിന് 1390 ഡോളറാണ് വില (ഏകദേശം 94569 രൂപ). 64 ജിബി സ്റ്റോറേജ് പതിപ്പിന് 549 ഡോളറും (37351 രൂപ) എന്നിങ്ങനെയാണ് വില. സ്മാര്‍ടിസാന്‍ ടിഎന്‍ടി ആഗസ്റ്റില്‍ വിപണിയിലെത്തും.

27 ഇഞ്ചിന്റെ മള്‍ടി ടച്ച് 4കെ ഡിസ്‌പ്ലേയുള്ള ഫോണ്‍ സ്‌നാപ് ഡ്രാഗണ്‍ 845 എസ്ഓസി പ്രൊസസറാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ സിം സൗകര്യമുള്ള ഈ സ്മാര്‍ട്‌ഫോണിന് കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടുകൂടിയ 6.17 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. നോച്ച് ഡിസ്‌പ്ലേയുള്ള ഫോണില്‍ പിന്‍ഭാഗത്തായി ഫിങ്കര്‍പ്രിന്റ് സെന്‍സറുമുണ്ട്. മൈക്രോസോഫ്റ്റ് സര്‍ഫേയ്‌സ് സ്റ്റുഡിയോ മാതൃകയിലാണ് സ്മാര്‍ടിസാന്‍ ടിഎന്‍ടി വര്‍ക്ക് സ്‌റ്റേഷന്‍ ഡിസ്‌പ്ലേ.

12 എംപി, 50 എംപി സെന്‍സറുകളുള്ള ഡ്യുവല്‍ ക്യമാറയും 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്. സ്റ്റോറേജിന്റേയും റാമിന്റേയും അടിസ്ഥാനത്തില്‍ 6GB/64GB, 6GB/128GB, 8GB/128GB,8GB/1TB എന്നീ പതിപ്പുകള്‍ ലഭ്യമാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story