ദിവസം 15,000 രോഗികളാകും, മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്; ലോക്ഡൗൺ വേണ്ട: എൽഡിഎഫ്
തിരുവനന്തപുരം∙ സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ പകുതിയോടെ പ്രതിദിനം രോഗികളുടെ എണ്ണം 15,000 ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമരങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി…

തിരുവനന്തപുരം∙ സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ പകുതിയോടെ പ്രതിദിനം രോഗികളുടെ എണ്ണം 15,000 ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമരങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞു. കോവിഡ് വ്യാപനം സംബന്ധിച്ച ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച സർവകക്ഷി ചേരുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനം നേരിടാന്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ഇടതുമുന്നണിയിൽ തീരുമാനമായി. നിയന്ത്രണങ്ങള്‍ കടുപ്പിക്കണം, നിയമലംഘനങ്ങൾക്ക് പിഴത്തുക കൂട്ടണം. പ്രാദേശിക കണ്ടെയ്‌മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തണമെന്നും എല്‍ഡിഎഫ് നിർദേശിച്ചു. എല്‍ഡിഎഫ് സമരങ്ങളും പൊതുപരിപാടികളും മാറ്റിവച്ചെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.