കൊയിലാണ്ടി മൽസ്യബന്ധന തുറമുഖം ഒക്ടോബർ 1ന് നാടിന് സമർപ്പിക്കും
കൊയിലാണ്ടി മൽസ്യബന്ധന തുറമുഖം ഒക്ടോബർ 1ന് രാവിലെ 10.30ന് നാടിന് സമർപ്പിക്കും.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് കൊയിലാണ്ടി ഹാർബർ. 63.99 കോടി രൂപ യാണ് നിർമ്മാണ ചിലവ്. പുലിമുട്ടുകളുടെ നീളത്തിൽ കേരളത്തിലെ ഏറ്റവും വലിയ മൽസ്യ ബന്ധന കേന്ദ്രമാക്കി. തെക്ക് ഭാഗം 1515 മീറ്ററും വടക്ക് 1600 മീറ്ററും നീളമുണ്ട്. ഹാർബറിനോട് ഓരം ചേർന്നാണ് നിർദ്ദിഷ്ട തീരദേശ ഹൈവേ കടന്നുപോകുന്നത്. ഈ ഹൈവേ യാഥാർത്യമാകുന്നതോടെ ഏറ്റവും വലിയ തുറമുഖ കേന്ദ്രം കൊയിലാണ്ടിയാകും. ആയിരക്കണക്കിന് മൽസ്യതൊഴിലാളികൾക്ക് നേരിട്ടും പതിനായിരക്കണക്കിന്ന് അഷുബന്ധ തൊഴിൽ സാദ്ധ്യത കളും ഹാർബർ നാടിന് സമർപ്പിക്കുന്നതോടെ യാഥാർത്യമാകും. കോന്നി പ്രോട്ടോകോൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രി മാരായ ജെ. മേഴ്ലിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, കെ മുരളീധരൻ എം പി, കെ ദാസൻ എം എൽ എ എന്നിവർ പങ്കെടുക്കും