സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ്;ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ്. ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ്…
തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ്. ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ്…
തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ്. ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ കാരാട്ട് ഫൈസലിനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. റെയ്ഡിൽ രേഖകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി ഫൈസലിനെ കൊച്ചിയിലെ ഓഫിസിലേക്ക് കൊണ്ടു പോയി. കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് ഫൈസല്‍.നേരത്തെ കൂപ്പറിലെ കോടിയേരി ബാലകൃഷ്ണന്റെ യാത്ര വിവാദമായിരുന്നു. ഈ കൂപ്പര്‍ ഫൈസലിന്റേത് ആണെന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍വിവരങ്ങള്‍ ശേഖരിച്ചു. കാരാട്ട് ഫൈസലിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശങ്ങള്‍ കസ്റ്റംസ് പരിശോധിച്ചു.തിരുവനന്തപുരം കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്തില്‍ വര്‍ഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നല്‍കി. ഈ കേസില്‍ കാരാട്ട് ഫൈസലിന് പ്രധാന പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.