ചെമ്മാട് ബസ് സ്റ്റാൻഡിലെ അനധികൃത നിർമാണം നഗരസഭ പൊളിച്ചുനീക്കി
ചെമ്മാട് സ്വകാര്യ ബസ് സ്റ്റാൻഡിലെ അനധികൃത നിർമാണം നഗരസഭ പൊളിച്ചുനീക്കി. ബസ് സ്റ്റാൻഡിലെ മധ്യഭാഗത്ത് അനധികൃതമായി നിർമിച്ച താൽക്കാലിക കച്ചവട സ്ഥാപനങ്ങളാണ് മാറ്റിയത്. സ്റ്റാൻഡിൽ ബസുകൾക്ക് കയറി…
ചെമ്മാട് സ്വകാര്യ ബസ് സ്റ്റാൻഡിലെ അനധികൃത നിർമാണം നഗരസഭ പൊളിച്ചുനീക്കി. ബസ് സ്റ്റാൻഡിലെ മധ്യഭാഗത്ത് അനധികൃതമായി നിർമിച്ച താൽക്കാലിക കച്ചവട സ്ഥാപനങ്ങളാണ് മാറ്റിയത്. സ്റ്റാൻഡിൽ ബസുകൾക്ക് കയറി…
ചെമ്മാട് സ്വകാര്യ ബസ് സ്റ്റാൻഡിലെ അനധികൃത നിർമാണം നഗരസഭ പൊളിച്ചുനീക്കി. ബസ് സ്റ്റാൻഡിലെ മധ്യഭാഗത്ത് അനധികൃതമായി നിർമിച്ച താൽക്കാലിക കച്ചവട സ്ഥാപനങ്ങളാണ് മാറ്റിയത്. സ്റ്റാൻഡിൽ ബസുകൾക്ക് കയറി ഇറങ്ങുന്നതിന് പ്രയാസകരമായ സാഹചര്യത്തിൽ അനധികൃത കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കുന്നതിന് നഗരസഭ നേരത്തേ നോട്ടിസ് നൽകിയിരുന്നു. ഇതിനെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കച്ചവടക്കാർക്ക് ഒഴിഞ്ഞുപോകാൻ 3 മാസം സമയം അനുവദിക്കുകയായിരുന്നു. ജൂൺ 3ന് ഈ കാലാവധി അവസാനിച്ചതിനെ തുടർന്ന് വീണ്ടും നോട്ടിസ് നൽകിയിരുന്നെങ്കിലും കച്ചവടക്കാർ ഒഴിഞ്ഞിരുന്നില്ല.അതേസമയം, സാധനങ്ങൾ മാറ്റാനുള്ള സമയം പോലും നൽകിയില്ലെന്ന് കട ഉടമകൾ ആരോപിച്ചു.