അച്ഛന്റെ മകള്‍ തന്നെ: സോഷ്യല്‍ മീഡിയയില്‍ വൈറലായി മീനാക്ഷിയുടെ ഡബ്‌സ്മാഷ്

അച്ഛന്റെ മകള്‍ തന്നെ: സോഷ്യല്‍ മീഡിയയില്‍ വൈറലായി മീനാക്ഷിയുടെ ഡബ്‌സ്മാഷ്

May 20, 2018 0 By Editor

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി മലയാള സിനിമയില്‍ എന്ന് അരങ്ങേറ്റം കുറിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കികൊണ്ട് മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറയലായിരിക്കുകയാണ്. നേരത്തെ മീനാക്ഷി പാട്ടുപാടുന്ന വീഡിയോ വൈറലായിരുന്നു.

ഇവള്‍ മഞ്ജുവിന്റെയും ദിലീപിന്റെയും മകള്‍ തന്നെ, അത്രയ്ക്ക് സൂപ്പര്‍ അഭിനയവും ടൈമിങ്ങുമാണെന്നാണ് മീനാക്ഷിയുടെ കിടിലന്‍ ഡബ്‌സ്മാഷ് കണ്ട ആരാധകര്‍ പറയുന്നത്.

ദിലീപിന്റെ കല്യാണ രാമന്‍, മൈ ബോസ്, കിംഗ് ലയര്‍ എന്നീ സിനിമകളിലെ സംഭാഷണങ്ങളും ബാംഗ്ലൂര്‍ ഡെയ്‌സിലെ ദുല്‍ഖറിന്റെയും പാര്‍വ്വതിയുടെയും സംഭാഷണങ്ങളുമാണ് മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോയില്‍ ഉള്ളത്. നാദിര്‍ഷയുടെ മകള്‍ ഐഷ നാദിര്‍ഷായും മീനാക്ഷിയെ കൂടെ വീഡിയോയില്‍ ഉണ്ട്.

ദിലീപിന് പിന്നാലെ മീനാക്ഷിയും സിനിമയില്‍ തുടക്കം കുറിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് നടന്നിരുന്നു. എന്നാല്‍ അഭിനയത്തോടല്ല പഠനത്തോടാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പര്യമെന്ന് മീനാക്ഷി പറഞ്ഞിരുന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതി റിസള്‍ട്ടിനായി കാത്തിരിക്കുകയാണ് മീനാക്ഷിയെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ ദിലീപ് വ്യക്തമാക്കിയിരുന്നു.