ഹാര്‍ലി ഡേവിഡ്‌സണ്‍ ലോകത്തെ ഏറ്റവും വില കൂടിയ ബൈക്ക്

ലോകത്തെ ഏറ്റവും വില കൂടിയ ബൈക്കെന്ന റെക്കോര്‍ഡ് ഇനി ഹാര്‍ലി ഡേവിഡ്‌സണ്‍ സോഫ്റ്റ്‌ടെയിലിന് സ്വന്തം. കസ്റ്റമൈസേഷന്‍ ചെയ്ത ഹാര്‍ലി ഡേവിഡ്‌സണ്‍ സോഫ്റ്റ്‌ടെയിലിന് ഏകദേശം 12 കോടിയാണ് വില. വില കൂടിയ രത്‌നങ്ങളും സ്വര്‍ണവും ഉപയോഗിച്ച് അലങ്കരിച്ചാണ് ബൈക്കിന്റെ കസ്റ്റമൈസേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ആഡംബര വാച്ച് നിര്‍മാതക്കളാണ് ബൈക്കില്‍ വില കൂടിയ രത്‌നങ്ങളും സ്വര്‍ണ്ണവും വെച്ച് അലങ്കരിച്ചത്. കമ്പനിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ വാച്ചിന്റെ പ്രചാരണത്തിനായാണ് ബൈക്കിനെ മാറ്റിയെടുത്തത്. ഏകദേശം 2500 മണിക്കൂര്‍ സമയമെടുത്താണ് ബൈക്കിനെ പുതുരൂപത്തിലേക്ക് മാറ്റിയെടുത്തത്.

360 അമുല്യ രത്‌നങ്ങള്‍ കൊണ്ടാണ് ബൈക്ക് അലങ്കരിച്ചിരിക്കുന്നത്. ബൈക്കിെന്റ ബോള്‍ട്ടുകളെല്ലാം സ്വര്‍ണ്ണത്തില്‍ തീര്‍ത്തവയാണ്. 2018 മെയ് ഒമ്പതിന് സൂറിച്ചിലാണ് പുതിയ ബൈക്ക് പുറത്തിറക്കിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story