പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപണം; ഹാത്രസിലേക്ക് പുറപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകന്‍ യുപി പൊലീസ് കസ്റ്റഡിയില്‍
ഡൽഹി : ഹാത്രസിലേക്ക് പുറപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്ത് യുപി പൊലീസ്. അഴിമുഖത്തിന്റെ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മഥുര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖ്, കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകം സെക്രട്ടറിയാണ്. സിദ്ദിഖും മറ്റു മൂന്നു പേരും ഹാത്രസിലേക്ക് പോവുകയായിരുന്നു.ഹത്രാസിലേക്കുള്ള യാത്രാമധ്യേ യുപിയിലെ മഥുരയില്‍നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയില്‍നിന്നും കാറില്‍ ഹത്രാസിലേയ്ക്കു വരികയായിരുന്നു നാല്‍വര്‍ സംഘം. അതിഖ് ഉര് റെഹ്മാന്, മസൂദ് അഹമ്മദ്, അലം എന്നിവരാണ് സിദ്ദിഖിനെ കൂടാതെ ഹത്രാസ് യാത്രയിലുണ്ടായിരുന്നത്.ഇതേ തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നാലുപേരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ പോപ്പുലര്‍ ഫ്രണ്ട്, കാമ്ബസ് ഫ്രണ്ട് സംഘടനകളുമായി സഹകരിക്കുന്നവരാണെന്ന് സമ്മതിച്ചായി പോലീസ് പറയുന്നു.കഴിഞ്ഞ വര്‍ഷം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിനെ യുപി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇവരില്‍ നിന്ന് ചില ലേഖനങ്ങള്‍ കണ്ടെടുത്തെന്നും യുപി പൊലീസ് പറയുന്നു.എന്നാല്‍ റിപ്പോര്‍ട്ടിങ്ങിനായാണ് സിദ്ദിഖ് പോയതെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.