പൊതുസ്ഥലത്ത് അനിശ്ചിതകാല സമരം പാടില്ല; ഷഹീൻബാഗ് മോഡല്‍ സ്വീകാര്യമല്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി. സമരങ്ങള്‍ നിശ്ചിതസ്ഥലങ്ങളില്‍ മാത്രമേ പാടുള്ളു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് കൊണ്ടുള്ള അനിശ്ചിതകാല സമരങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പോലീസ് കോടതികളുടെ ഉത്തരവിനായി കാത്തിരിക്കരുത് എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഷഹീൻബാഗിലെ പ്രതിഷേധത്തിന്റെ സമയത്ത് റോഡ് തടസ്സപ്പെടുത്തിയ വിഷയത്തിലെ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

പൊതുനിരത്തുകള്‍ കയ്യേറിയുള്ള സമരങ്ങള്‍ അം​ഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങള്‍ അതിനുള്ള സ്ഥലത്താണ് നടത്തേണ്ടത്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പ്രതിഷേധത്തിന്റെ പേരില്‍ പൊതു റോഡുകള്‍ തടയാന്‍ ഒരു വ്യക്തിയേയും സംഘടനയെയും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ഭാവിയില്‍ നടക്കുന്ന റോഡ് പ്രതിഷേധങ്ങളില്‍ ഇത്തരത്തിലുള്ള തെറ്റുകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും ബന്ധപ്പെട്ട അതോറിറ്റിയ്ക്കായിരിക്കുമെന്നും കോടതി പറഞ്ഞു.ഷഹീന്‍ബാഗിലെ സമരങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നതായി സുപ്രീം കോടതി പരാമര്‍ശിച്ചു. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം പലപ്പോഴും അപകടം നിറഞ്ഞ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ കോടതി ഷഹീന്‍ബാഗ് പ്രതിഷേധം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story