ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കെഎം മാണിയുടെ വോട്ട് വേണ്ട: വിഎസ് അച്യുതാനന്ദന്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കെഎം മാണിയുടെ വോട്ട് വേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ എല്‍ഡിഎഫ് ജയിക്കും. ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ…

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കെഎം മാണിയുടെ വോട്ട് വേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ എല്‍ഡിഎഫ് ജയിക്കും. ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎം മാണിയ്ക്ക് അനുകൂല നിലപാടാണ് സിപിഎം സംസ്ഥാ നേതൃത്വത്തിനുള്ളത്. ഇത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇപ്പോള്‍ വിഎസിന്റെ പ്രസ്താവന.
കേരളാ കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് പ്രഖ്യാപിക്കാനിരിക്കെയുള്ള വിഎസിന്റെ പ്രസ്താവന നേതൃത്വത്തിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.