സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും. പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിലാണ് നടപടി. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും…
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും. പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിലാണ് നടപടി. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും…
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും. പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിലാണ് നടപടി. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റുന്നത്. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഴുവന്‍ ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചാലുടന്‍ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ ശനിയാഴ്ചയാണ് കൊഫേപോസ ചുമത്തിയത്. പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്തിയത്. ഇതോടെ ഇവര്‍ക്ക് ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, ഒരു വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍വെക്കാനും കഴിയും.
അതേസമയം, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ചയുണ്ടാകും. ചൊവ്വാഴ്ച ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യും.