
കടലില്‍ കണ്ടെത്തിയ മൃതദേഹം നല്ലളം സ്വദേശിയുടേത്;പരിശോധനയില്‍ കോവിഡ് പോസിറ്റിവ്
October 16, 2020ബേപ്പൂര്‍: ചാലിയം പുറംകടലില്‍ ഒഴുകുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. നല്ലളം കുറ്റിക്കാട്ടുപറമ്പ് കളത്തില്‍വീട്ടില്‍ പ്രസാദ് (56) ആണ് മരിച്ചത്. കോസ്റ്റല്‍ പൊലീസ് എസ്.ഐ പി. ആലിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തിച്ച മൃതദേഹം കോവിഡ് പരിശോധനയില്‍ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാവൂര്‍റോഡ് ശ്മശാനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിച്ചു. കളത്തിങ്കല്‍ വേലുക്കുട്ടിയുടെ മകനാണ് പ്രസാദ്. ഭാര്യ: രോഹിണി. മക്കള്‍: ദൃശ്യ (അക്കൗണ്ടന്റ്), യദു. സഹോദരങ്ങള്‍: ജയപ്രകാശ്, പ്രസന്ന, പ്രഭ.