കൊവിഡ് പ്രതിരോധത്തില്‍ രാജ്യം മുന്നേറുമ്പോൾ കേരളം പിന്നോട്ടോ ? രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ രാജ്യം നിര്‍ണ്ണായക മുന്നേറ്റം കൈവരിക്കുമ് മ്പോൾ കേരളം പിന്നോട്ടെന്ന് കണക്കുകള്‍. രോഗവ്യാപനം തടയുന്നതില്‍ ആദ്യം മുന്‍പന്തിയില്‍ ഉണ്ടായിരുന്ന സംസ്ഥാനം ഇപ്പോള്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. 'സണ്‍ഡേ സംവാദ്' എന്ന പ്രതിവാര പരിപാടിക്ക് മുന്നോടിയായാണ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ കേരളത്തിനെതിരെ രംഗത്ത് വന്നത്.
കൊവിഡ് രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ അതിനെ മികച്ച രീതിയില്‍ കേരളത്തിനു പ്രതിരോധിക്കാനായി. എന്നാല്‍ പിന്നീട് കാണിച്ച അലംഭാവത്തിന്റ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം എങ്ങനെയാണ് മികച്ചതില്‍നിന്ന് ഏറ്റവും മോശത്തിലേക്ക് എത്തിയതെന്ന് വീഡിയോയിലൂടെ വിശദീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായിരുന്നു കേരളം. രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. ജനുവരി 30ന് ചൈനയിലെ വുഹാനില്‍നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയിലാണ് ആദ്യമായി ഇവിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. അന്നുമുതല്‍ ഫലപ്രദമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരുന്നത്. കൊറോണ വൈറസിന് ഇന്ത്യയില്‍ ഇതുവരെ ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ല. മൂക്കിലൂടെ നല്‍കുന്ന വാക്സിനുകളൊന്നും ഇപ്പോള്‍ ഇന്ത്യയിലെ ജനങ്ങളില്‍ പരീക്ഷിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story