കണ്ണൂരില്‍ കാണാതായ യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ച നിലയില്‍

കണ്ണൂരില്‍ കാണാതായ യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ച നിലയില്‍

October 18, 2020 0 By Editor

കണ്ണൂര്‍ : ചിറ്റാരിപ്പറമ്പിനടുത്ത് പൂവ്വത്തിന്‍കീഴില്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കൈതേരി സ്വദേശികളായ അതുല്‍, സാരംഗ് എന്നിവരാണ് മരിച്ചത്. രാത്രി മുതല്‍ ഇവരെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ബൈക്ക് കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ തൊട്ടടുത്തായി മൃതദേഹം കണ്ടെത്തി. പിന്നീട് വിശദമായ പരിശോധന നടത്തിയപ്പോഴാണ് കുറച്ചകലെ മറ്റൊരു മൃതദേഹം കൂടി ശ്രദ്ധയില്‍പ്പെട്ടത്. ശനിയാഴ്ച രാത്രി വയനാട് ഭാഗത്ത് കാഴ്ചകള്‍ കാണാനായി ഇരുവരും പോയതാണെന്നാണ് സംശയിക്കുന്നത്.