പാര്‍ട്ടിക്കുള്ളില്‍ ഇരട്ടത്താപ്പ്; കൂത്തുപറമ്പ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു

October 18, 2020 0 By Editor

കണ്ണൂര്‍: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. സഹോദരന്‍ പുതുക്കിടി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് കൂത്തുപറമ്പ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് വര്‍ഷങ്ങളായി കിടക്കയില്‍ കഴിയുന്ന പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ, പി പ്രകാശ് ബാബുവാണ് മെമ്ബര്‍ഷിപ്പ് നല്‍കിയത്. പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഇനി ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് പുഷ്പന്റെ സഹോദരന്‍ ശശി അറിയിച്ചു. ഇനിയും കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയാമെന്നും അദ്ദേഹം അറിയിച്ചു.

1994 നവംബര്‍ 25ന് സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പോലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പന് വെടിയേറ്റത്. കഴുത്തിനു താഴേക്കു തളര്‍ന്നു. അന്നു കിടപ്പിലായതാണു പുഷ്പന്‍. പാര്‍ട്ടിയുടെ വലയത്തില്‍, പ്രവര്‍ത്തകരുടെ കൈപിടിച്ചാണ് പിന്നത്തെ ജീവിതം. സൗകര്യപ്രദമായി കൂത്തുപറമ്പ് സ്മരണകള്‍ പാർട്ടി മറന്നുപോകുന്നുവെന്നു എംവിആറിന്റെ മകന് സീറ്റ് നൽകിയപ്പോൾ പാർട്ടിക്കുള്ളിൽ മുറുമുറുപ്പുണ്ടായിരുന്നു.