തൃശൂരില്‍ കടയുടമയെ വെടിവച്ചു: മൂന്നു പേര്‍ പിടിയില്‍

October 19, 2020 0 By Editor

തൃശൂർ;  ടയർ പഞ്ചർ ഒട്ടിച്ചു നൽകാത്തതിന്റെ പേരിൽ മൂന്നംഗ ഗുണ്ടാസംഘം ടയർ കടയുടമയ്ക്കു നേരെ എയർ ഗൺ ഉപയോഗിച്ചു വെടിയുതിർത്തു. കൂർക്കഞ്ചേരിയിൽ കട നടത്തുന്ന പാലക്കാട് സ്വദേശി മണികണ്ഠനാണ് വെടിയേറ്റത്. ഗുണ്ടകളായ റഫീഖ്, ഡിറ്റോ, ഷാജൻ എന്നിവരെ എയർ ഗൺ സഹിതം പൊലീസ് പിടികൂടി. കടയുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam