‘കാഞ്ചന’യുടെ ഹിന്ദി റീമേക്ക് ‘ലക്ഷ്‍മി ബോംബി’ൻറെ ആദ്യ ഗാന വീഡിയോ  പുറത്തിറങ്ങി

October 19, 2020 0 By Editor

രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ തമിഴ്  ‘കാഞ്ചന’ യുടെ ഹിന്ദി റീമേക്ക് ‘ലക്ഷ്‍മി ബോംബി’ ൻറെ ആദ്യ ഗാന വീഡിയോ  പുറത്തിറങ്ങി . അക്ഷയ് കുമാർ നായകനാകുന്ന സിനിമ ലോറൻസ് തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്‌തിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക . ചിത്രം ദീപാവലി വെടിക്കെട്ടായി നവംബർ ഒൻപതിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഓ ടി ടി റിലീസിനോടൊപ്പം തന്നെ ന്യൂസ് ലാൻറ്  , ഓസ്‌ട്രേലിയാ , യു എ  ഇ , എന്നിവിടങ്ങളിൽ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.   നർമ്മവും ഭയവും പ്രതികാരവും കോർത്തിണക്കി പുറത്തു വിട്ട ‘ ലക്ഷ്‌മി ബോംബി ‘ ൻറെ ട്രെയ്‌ലർ  യു ട്യൂബിൽ ഏതാനും ദിവസം മുമ്പ്  പുറത്തിറങ്ങി വൈറലായതിനു പിന്നാലെ അണിയറക്കാർ പുറത്തു വിട്ട , ” ബുർജ് ഖലീഫ ” എന്ന  ആദ്യ ഗാന വീഡിയോയും വൈറലായി  മുന്നേറുകയാണ് . ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷോപലക്ഷം കാഴ്ചക്കാരെ ആകർഷിച്ചു കഴിഞ്ഞു. അക്ഷയ്‌ കുമാറും  കിയാര അദ്വാനിയും തകർത്താടിയാണ് ഗ്ലാമറസായ ഈ ഗാനരംഗത്തിൽ നൃത്ത ചുവടുകൾ വെച്ചിട്ടുള്ളത്.  വിവിധ വിദേശ രാജ്യങ്ങളിൽ അവിടുത്തെ നയന മനോഹാരിതയുടെ പശ്ചാത്തലത്തിലാണ് ഈ ഗാനം ചിത്രീകരിച്ചിട്ടുള്ളത് എന്നതാണ് സവിശേഷത . ഈ ഗാനം 2020 ലെ ബ്ലോക് ബസ്റ്റർ ഗാനമായിരിക്കും എന്നാണ് ഇവർ അവകാശപ്പെടുന്നത്.  ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഹൊറർ ത്രില്ലറായ ലക്ഷ്മിബോംബി ലെ   മറ്റു അഭിനേതാക്കൾ തുഷാർ കപൂർ , മുസ്‌ഖാൻ ഖുബ്‌ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ്