കുഞ്ഞുമായി അഷ്ടമുടി കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കുഞ്ഞുമായി അഷ്ടമുടി കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

October 26, 2020 0 By Editor

കൊല്ലം: കുണ്ടറയില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി അഷ്ടമുടി കായലില്‍ ചാടിയ പെരിനാട്‌ സ്വദേശിയായ രാഖിയുടെ മൃതദേഹം കണ്ടെത്തി.മൂന്ന് വയസുള്ള കുഞ്ഞിനായി തിരച്ചില്‍ തുടരുകയാണ്. രാവിലെ പത്ത് മണിയോടെയാണ് യുവതി കുണ്ടറ വെള്ളിമണ്‍ ഭാഗത്ത് കുഞ്ഞിനേയും കൊണ്ട് കായലില്‍ ചാടിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരിച്ചിലിലാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക വിവരം. പോലീസ് ഇതുസംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു.

കൂടുതൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക: https://chat.whatsapp.com/FA1fZcPapeQEnYNOJ0npcU