മകന്റെ വിവാഹം ലളിതമാക്കി: 50000  രൂപ പാലിയേറ്റീവ് കെയർസെന്ററിന് നൽകി അധ്യാപക ദമ്പതിമാർ

മകന്റെ വിവാഹം ലളിതമാക്കി: 50000 രൂപ പാലിയേറ്റീവ് കെയർസെന്ററിന് നൽകി അധ്യാപക ദമ്പതിമാർ

October 30, 2020 0 By Editor

ചേലേമ്പ്ര : മകന്റെ വിവാഹം ആർഭാടമില്ലാതെ നടത്തി മിച്ചംവന്ന തുകയിൽനിന്ന്‌ അൻപതിനായിരം രൂപ ചേലേമ്പ്ര പാലിയേറ്റീവ് കെയർ സെന്ററിന് നൽകി അധ്യാപകദമ്പതിമാർ.നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ എൻ.കെ. ശശീധരൻ, റിട്ട. അധ്യാപിക ഉഷ എന്നിവരാണ് മകൻ വെങ്കിടേഷിന്റെ വിവാഹം ലളിതമാക്കി നടത്തിയത്, വരന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ചെക്ക് ഏറ്റുവാങ്ങി. ചേലേമ്പ്ര പാലിയേറ്റീവ് കെയർ ചെയർമാൻ സി.പി. ഷബീറലി, ജനറൽ സെക്രട്ടറി ഹസൻ പൈങ്ങോട്ടൂർ, ഉപസമിതി കൺവീനർമാരായ ഫൈസൽ, ഗോപി എന്നിവർ പങ്കെടുത്തു.