കോവിഡ് -19 ; തമിഴ്‌നാട്ടിൽ കൂടുതൽ ഇളവുകൾ" സ്കൂളുകളും കോളേജുകളും തുറക്കുന്നു

കോവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളിലെ ഒൻപതും അതിനു മുകളിലുള്ള ക്ലാസുകളും കോളേജുകളും നവംബർ 16 മുതൽ വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് തമിഴ്‌നാട് സർക്കാർ ശനിയാഴ്ച പ്രഖ്യാപിച്ചു.

50 ശതമാനം ഇരിപ്പിടവുമായി തിയേറ്ററുകൾക്കും നവംബർ 10 മുതൽ തുറക്കാൻ അനുവാദമുണ്ട്. മൃഗശാലകൾ, അമ്യൂസ്‌മെന്റ്, എന്റർടൈൻമെന്റ് പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവയും നവംബർ 10 മുതൽ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. മാർച്ച് മുതൽ നിലവിലുള്ള ലോക്ക്ഡൗണിനാണ് സർക്കാർ ഇളവ് നൽകുന്നത്. നവംബർ 16 മുതൽ മത, സമുദായ, സാംസ്കാരിക സമ്മേളനങ്ങൾ അനുവദിക്കും. ഞായറാഴ്ച മുതൽ 60 വയസ് വരെ പ്രായമുള്ളവരെ ജിമ്മുകളിൽ അനുവദിക്കാൻ കഴിയും. വിവാഹങ്ങൾക്കും ശവസംസ്കാര ചടങ്ങുകൾക്കും 100 പേർക്ക് പങ്കെടുക്കാം. സിനിമ അല്ലെങ്കിൽ ടി.വി സെറ്റുകളിലെ അംഗങ്ങളുടെ പരിധി സംസ്ഥാന സർക്കാർ 100 ൽ നിന്ന് 150 ആക്കി. പൊതു സ്ഥലങ്ങളിൽ ഫെയ്സ് മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും ഉപയോഗിക്കുന്നതും, ശരീര താപനില പരിശോധിക്കുന്നതിന് തെർമൽ സ്കാൻ, സോഷ്യൽ ഡിസ്റ്റാൻസിംഗ് എന്നിവ പാലിക്കേണ്ട സുരക്ഷാ നിയമങ്ങളിൽ ഉൾപ്പെടുന്നു.പുതിയ നിയമങ്ങൾ കണ്ടെയ്ൻമെൻറ് സോണുകൾക്ക് ബാധകമല്ലെന്ന് സർക്കാർ അറിയിച്ചു.

നീന്തൽക്കുളങ്ങൾ, ബീച്ചുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ തുറക്കില്ല. കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം സബർബൻ ട്രെയിനുകൾ പുനരാരംഭിക്കാൻ അനുവദിക്കും.ചെന്നൈയിലെ കോയമ്പേട് പച്ചക്കറി ചന്തയിൽ പഴങ്ങളുടെ മൊത്തക്കച്ചവടം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. പഴങ്ങളുടെയും പച്ചക്കറികളുടെയും ചില്ലറ വിൽപ്പന 16 മുതൽ മൂന്ന് ഘട്ടങ്ങളായി പുനരാരംഭിക്കും. മെയ് മാസത്തിൽ 3,500 ൽ അധികം ആളുകൾക്ക് ഈ ചന്തയിൽ നിന്ന് കൊറോണ വൈറസ് ബാധിച്ചിരുന്നു, അതിനുശേഷം അടച്ചിട്ട ചന്ത അടുത്തിടെ പച്ചക്കറി, ഭക്ഷ്യധാന്യ മൊത്തക്കച്ചവടത്തിനായി വീണ്ടും തുറന്നിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story