
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡില്‍ രോഗി ജീവനൊടുക്കി
November 2, 2020തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിന്റെ ശുചിമുറിയില്‍ രോഗി ജീവനൊടുക്കി. മുതുവറ സ്വദേശി പി.എന്‍ ശ്രീനിവാസനാണ് (58) ജീവനൊടുക്കിയത്. പിത്താശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രോഗിക്ക് കടുത്ത വേദന അനുഭവപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.