റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു
റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുൻപ് 53 കാരനായ ഒരു ആര്‍കിടെക്റ്റിന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.കേസ് അന്വേഷിക്കുന്ന അലിബാഗ് പൊലീസിലെ സംഘം അര്‍ണബിന്റെ വസതിയില്‍ രാവിലെ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ പൊലീസ് തന്നെ മര്‍ദിച്ചതായി അര്‍ണബ് ഗോസ്വാമി ആരോപിച്ചു.റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ജോലികള്‍ ചെയ്ത ആര്‍കിടെക്ടായിരുന്നു ആത്മഹത്യ ചെയ്തത്. ജോലി ചെയ്തതിന്റെ കുടിശിക റിപബ്ലിക് ടിവി തന്നില്ലെന്ന് പറഞ്ഞായിരുന്നു 2018ല്‍ ആര്‍കിടെക്റ്റ് അന്‍വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്തത്. ഈ കേസില്‍ പുനഃരന്വേഷണം നടത്തുമെന്ന് ഈ വര്‍ഷം മെയില്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശമുഖ് പ്രഖ്യാപിച്ചിരുന്നു. മരിച്ച അന്‍വയ് നായികിന്റെ മകള്‍ അദ്‌നയ് നായിക് നല്‍കിയ പരാതിയിലായിരുന്നു പുനരന്വേഷണ ഉത്തരവ്. അതേസമയം സമന്‍സുകളോ കോടതിയില്‍ നിന്നുള്ള മറ്റ് ഉത്തരവുകളോ പോലീസ് അര്‍ണബിന് കൈമാറിയിട്ടില്ല.