ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ എത്തുമെന്ന് ഐ.സി.എം.ആര്‍

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍ (കൊവാക്‌സിന്‍ ) ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രതീക്ഷിച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന്…

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍ (കൊവാക്‌സിന്‍ ) ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്.

നേരത്തെ പ്രതീക്ഷിച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ(ഐ.സി.എം.ആര്‍) മുതിര്‍ന്ന ശാസ്ത്രജ്ഞനായ രജനി കാന്താണ് പറഞ്ഞതെന്ന് ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ് മരുന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. 2021-ന്റെ രണ്ടാംപാദത്തില്‍ മാത്രമാകും വാക്‌സിന്‍ തയ്യാറാവുക എന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍, അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ തന്നെ വാക്‌സിന്‍ പുറത്തിറങ്ങിയേക്കുമെന്നാണ് ഐ.സി.എം.ആര്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story