ബോളിവുഡ് താരം ഹൃത്വിക് റോഷൻ ഹോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നു

ബോളിവുഡ് താരം ഹൃത്വിക് റോഷൻ ഹോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നു

November 8, 2020 0 By Editor

ബോളിവുഡ് താരം ഹൃത്വിക് റോഷൻ ഹോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നു. വലിയ ബജറ്റില്‍ ഒരുക്കുന്ന സ്പൈ ത്രില്ലറില്‍ നായക തുല്യമായ വേഷത്തിലാണ് ഹൃത്വിക് എത്തുന്നത്.സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്’- ഹൃത്വിക് പറഞ്ഞതായി മിഡ് ഡേ റിപ്പോർ‌ട്ട് ചെയ്യുന്നു. കഥാപാത്രത്തിന് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഓഡിഷൻ നടത്തിയിരുന്നു. ഓഡിഷനിലൂടെയാണ് ഹൃത്വികിന് ഹോളിവുഡിൽ അവസരം ലഭിക്കുന്നത്. നേരത്തേയും ഹൃത്വിക് റോഷനെ ഹോളിവുഡ് തേടിയെത്തിയിട്ടുണ്ട്. പിങ്ക് പാന്തര്‍ 2 വില്‍ അഭിനയിക്കാന്‍ ഐശ്വര്യ റായിക്കൊപ്പം ഹൃത്വികിനെയും സംവിധായകന്‍ ഹെറാള്‍സ് സ്വാര്‍ട്ട് ക്ഷണിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കഥ ഇഷ്ടപ്പെടാത്തതിനാൽ ഹൃത്വിക് ആ അവസരം നിരസിക്കുകയായിരുന്നു.  ഹൃത്വിക് നായകനായ ക്രിഷ് 4 ന്റെ ചിത്രീകരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായതിന് ശേഷമായിരിക്കും ഹൃത്വിക് ഹോളിവുഡ് ചിത്രത്തിൽ വേഷമിടുക.