ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് എം എല്‍ എ. എം സി ഖമറുദ്ദീന്‍ രണ്ടാം പ്രതി
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് എം എല്‍ എ. എം സി ഖമറുദ്ദീന്‍ രണ്ടാം പ്രതിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ…
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് എം എല്‍ എ. എം സി ഖമറുദ്ദീന്‍ രണ്ടാം പ്രതിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ…
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് എം എല്‍ എ. എം സി ഖമറുദ്ദീന്‍ രണ്ടാം പ്രതിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളാണ് ഒന്നാം പ്രതി. രണ്ട് പ്രതികള്‍ക്കും കേസില്‍ തുല്യപങ്കാളിത്തമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എം എല്‍ എ പദവി ഉപയോഗിച്ച് കേസ് അട്ടിമറിച്ചേക്കുമെന്നതിനാല്‍ ഖമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വഞ്ചനാക്കുറ്റം (ഐ പി സി 420), വിശ്വാസവഞ്ചന (406), പൊതുപ്രവര്‍ത്തകനെന്ന ജനസമ്മിതി ദുരുപയോഗം ചെയ്ത് തട്ടിപ്പ് (409) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വകുപ്പു പ്രകാരവും ഖമറുദ്ദീനെതിരെ കേസെടുത്തിട്ടുണ്ട്. ഖമറുദ്ദീനെ ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.