ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎ‍ല്‍എ എം.സി കമറുദ്ദീനെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ്

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎ‍ല്‍എ എം.സി കമറുദ്ദീനെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ലെും ബിസിനസ് പൊളിഞ്ഞതാണ് എന്നുമായിരുന്നു…

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎ‍ല്‍എ എം.സി കമറുദ്ദീനെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ലെും ബിസിനസ് പൊളിഞ്ഞതാണ് എന്നുമായിരുന്നു ചെന്നിത്തലയുടെ ന്യായീകരണം. കമറുദ്ദീന്‍ ബിസിനസ് നടത്തി പൊളിഞ്ഞതാണെന്നും ചെന്നിത്തല പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എം.സി കമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ല. എംഎ‍ല്‍എ ഇടപെട്ട ബിസിനസ് പൊളിഞ്ഞതാണ്. നിക്ഷേപകര്‍ക്ക് പണം തിരിച്ച്‌ നല്‍കണം,' ചെന്നിത്തല പറഞ്ഞു. കമറുദ്ദീനെതിരായ കേസ് ലീഗ് തീരുമാനിക്കുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നും സര്‍ക്കാര്‍ കള്ളക്കേസെടുത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും ചെന്നിത്തല രംഗത്തെത്തി. കച്ചവടത്തിനും അഴിമതിക്കും സിപിഐ.എം അനുമതി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ.എം ഇപ്പോള്‍ പരിതാപകരമായ അവസ്ഥയിലാണ്. കേരളത്തില്‍ വികസനമെന്ന് പറയുന്നത് അഴിമതിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രി അങ്ങോളം ഇങ്ങോളം കല്ലിട്ട് നടക്കുകയാണ്. ആളുകളെ പറ്റിക്കാനുള്ള നടപടികളാണിത്. വന്‍കിട വികസന പദ്ധതികളൊന്നും സര്‍ക്കാര്‍ നടത്തിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വികസനമെന്നാല്‍ കമ്മീഷനായി മാറിയിരിക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story