
മലപ്പുറത്ത് അമ്മയും മൂന്ന് കുട്ടികളും മരിച്ച നിലയില്‍
November 8, 2020മലപ്പുറം: കുട്ടന്‍കുളത്ത് അമ്മയെയും മൂന്ന് ആണ്‍കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. രഹ്ന(35), മക്കളായ ആദിത്യന്‍(13), അര്‍ജുന്‍(11), അഭിനവ് എന്ന അനന്തു(9) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ഇവര്‍ തൂങ്ങിമരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)