Begin typing your search above and press return to search.
നിപ വൈറസ്: ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയും ധനസഹായവും
കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കും. ലിനിയുടെ രണ്ട് മക്കള്‍ക്കും പത്ത് ലക്ഷം രുപ വീതം സഹായം നല്‍കാനും തീരുമാനമായി.
പേരാമ്പ്രയില്‍ നിപ വൈറസ് ബാധിച്ച് മരിച്ച മൂന്നംഗ കുടുംബത്തിനെ പരിചരിച്ച ചെമ്പനോട സ്വദേശി ലിനി കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. രോഗം മറ്റുള്ളവരിലേക്ക് കൂടി പകരുമെന്ന ഭീതിയില്‍ കുടുംബത്തിന്റെ അനുമതിയോടെ മൃതദേഹം രാത്രി തന്നെ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്ക്കരിക്കുകയും ചെയ്തു.
Next Story