ഒറ്റ ദിവസം 45,882 പുതിയ കേസുകൾ; ഇന്ത്യയിൽ 90 ലക്ഷം കടന്ന് ആകെ രോഗികൾ
ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പുതിയ കേസുകൾ കൂടി റജിസ്റ്റർ ചെയ്തതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. 90,04,365 പേർക്കാണ് ഇതുവരെ…
ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പുതിയ കേസുകൾ കൂടി റജിസ്റ്റർ ചെയ്തതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. 90,04,365 പേർക്കാണ് ഇതുവരെ…
ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പുതിയ കേസുകൾ കൂടി റജിസ്റ്റർ ചെയ്തതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. 90,04,365 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ 84.28 ലക്ഷം പേരും രോഗമുക്തരായിട്ടുണ്ട്. 93.6 ശതമാനമാണ് രോഗമുക്തി നിരക്ക്. 4,43,794 പേര്‍ മാത്രമാണ് നിലവിൽ ചികിൽസയിലുള്ളത്. അതേസമയം, രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,32,162 ആയി ഉയർന്നു. 584 പേരാണ് ഇന്നലെ മരിച്ചത്. മഹാരാഷ്ട്രയാണ് ഏറ്റവുമധികം പേർക്ക് കോവിഡ് ബാധിച്ച സംസ്ഥാനം. 17,63,055 പേർക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചത്. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ചിൽ ഇടംപിടിച്ചത്.