പുലിസ്റ്റര്‍ ജേതാവ് ഫിലിപ്പ് റോത്ത് അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന് ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പുലിസ്റ്റര്‍, മാന്‍ ബുക്കര്‍ പ്രൈസ്, നാഷണല്‍ ബുക്ക് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

1933 മാര്‍ച്ച് 19ന് ജൂത കൂടിയേറ്റ കുടുംബത്തില്‍ ജനിച്ച റൂത്ത് 59 വര്‍ഷത്തെ എഴുത്തുജീവിതത്തിനിടെ മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് റൂത്തിന്റെ സൃഷ്ടികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 1959ല്‍ പ്രസിദ്ധീകരിച്ച ‘ഗുഡ്‌ബൈ കൊളംബസ്’ ചെറുകഥാ സമാഹാരത്തിലൂടെയാണ് എഴുത്തുജീവിതം ആരംഭിച്ചത്. ദ ഗോസ്റ്റ് റൈറ്റര്‍, ദ കൗണ്ടര്‍ലൈഫ്, ഐ മാരീഡ് എ കമ്യൂണിസ്റ്റ്, ദ പ്രൊഫസര്‍ ഓഫ് ഡിസൈര്‍, ദ ഡയിങ് അനിമല്‍ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍. നാലിലേറെ പുസ്തകങ്ങള്‍ സിനിമകളായി. ‘ഞാന്‍ വിവാഹം കഴിച്ചത് ഒരു സഖാവിനെ, അമേരിക്കക്കെതിരെ ഉപജാപം, അവജ്ഞ എന്നീ നോവലുകള്‍ മലയാളത്തില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *