നീയും ഒരുനാള്‍ പറന്നുയരുമെന്നെനിക്കറിയാം: മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ഷാരൂഖ് ഖാന്‍

May 23, 2018 0 By Editor

അച്ഛന്റേയോ അമ്മയുടേയോ താര പദവി ചിലപ്പോള്‍ മക്കളേയും താരങ്ങളാക്കും. അത് സിനിമ മേഖലയില്‍ എത്തിപ്പെടുന്നതിനും മുന്‍പ് തന്നെ അവര്‍ താരങ്ങളാവുകയാണ്. സിനിമയില്‍ എത്താതെ തന്നെ താരങ്ങളായ വ്യക്തികളാണ് അന്തരിച്ച നടി ശ്രീദേവിയുടെ ഇളയ മകള്‍ ഖുഷിയും ബോളിവുഡ് കിങ് ഖാന്റെ മകള്‍ സുഹാനയും.

ഇന്ന് ബോളുവുഡ് ബാദുഷ ഷാരുഖ് ഖാന്‍ മകള്‍ സുഹാനകാന്റെ ജന്മദിനമാണ്. താര പുത്രിയ്ക്ക് ഇന്ന്18 വയസ് തികഞ്ഞിരിക്കുകയാണ്. ഇപ്പോല്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് മകള്‍ക്ക് ഷാരൂഖ് ഖാന്‍ നേര്‍ന്ന പിറന്നാള്‍ ആശംസയാണ്. കിങ് ഖാന്റെ പിറന്നാള്‍ ആശംസയില്‍ പിതാവിന്റെ വത്സല്യവും കരുതലും മുഴച്ചു നില്‍ക്കുന്നുണ്ട്.

ഷാരുഖാന്റേയും ഗൗരി ഖാന്റേയും മൂത്ത് മകളാണ് സുഹാന. നിയമപരമായി മകള്‍ പ്രായപൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഷാരൂഖ്. എല്ലാ പെണ്‍മക്കളേയും പോലെ നീയും ഒരുനാള്‍ പറന്നുയരുമെന്നെനിക്കറിയാമായിരുന്നു. ഇനി മുതല്‍ നിയമപരമായിത്തന്നെ നിനക്ക് അത് ചെയ്യാം. പതിനാറ് വയസ് മുതല്‍ നീ എങ്ങനെയായിരുന്നുവോ അതു പോലെ ഇനിയും തുടരാമെന്നും സ്‌നേഹത്തോടെ എന്ന് ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. കൂടാതെ മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി ഖാന്റെ ഭാര്യ ഗൈരി ഖാനും രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഗൗരിയും മകള്‍ക്ക് പിറന്നാള്‍ ആസംസ നേര്‍ന്നിരിക്കുന്നത്. മകളുടെ ഫോട്ടേ പങ്കുവെച്ചതിനു ശേഷമാണ് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്.

പ്രേക്ഷകര്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് സുഹാനയുടെ ബോളിവുഡ് പ്രവേശനമാണ്. മകള്‍ക്ക് സിനിമ സിനിമ അഭിനയമാണ് താല്‍പര്യമെന്നും ഡിഗ്രി പൂര്‍ത്തിയാക്കിയതിനു ശേഷം സിനിമയിലേയ്ക്ക് എത്തുമെന്നും കിങ് ഖാന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മകളോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും ഷാരൂഖ് പറഞ്ഞിരുന്നു. അച്ഛനെ പോലെ മകളും അഭിനയത്തില്‍ മിടുക്കിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സുഹാന അഭിനയിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് വൈറലായിരുന്നു.

സുഹാന അഭിനയിച്ചിരുന്ന ഒരു നാടകത്തിന്റെ ക്ലിപ്പാണ് കുറച്ച് നാളു മുന്‍പ് വൈറലായത്. ഇതു കണ്ട് പലരും താരപുത്രിയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ക്ലിപ്പ് കണ്ട ശബാന ആസ്മി സുഹാന മികച്ച നടിയാകുമെന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്റെ വാക്കുകള്‍ ഓര്‍മിച്ചു വച്ചോളൂ. സഹാന ഖാന്‍ ഒരു മികച്ച നടിയാകും. അവര്‍ അഭിനയിച്ച നാടകത്തിന്റെ ഒരു ക്ലിപ്പ് കണ്ടു. അത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശബാനം ആസ്മി ട്വിറ്റ് ചെയ്തു. ഇവര്‍ക്ക് നന്ദി അറിയിച്ച ഷാറൂഖ് അന്ന് രംഗത്തെത്തിയിരുന്നു. ശബാനയുടെ വാക്കുകള്‍ മകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ഖാന്‍ ട്വീറ്റ് ചെയ്തു.