ഡിസംബര്‍ 17 മുതല്‍ 10,+2 ക്ലാസുകളിലെ അധ്യാപകര്‍ സ്‌കൂളിലെത്തണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ അധ്യാപകരോട് സ്‌കൂളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. 10, പ്ലസ് ടു ക്ലാസിലെ അധ്യാപകരാണ് ഒരു ദിവസം അമ്പത് ശതമാനം പേര്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ അധ്യാപകരോട് സ്‌കൂളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. 10, പ്ലസ് ടു ക്ലാസിലെ അധ്യാപകരാണ് ഒരു ദിവസം അമ്പത് ശതമാനം പേര്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ അധ്യാപകരോട് സ്‌കൂളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. 10, പ്ലസ് ടു ക്ലാസിലെ അധ്യാപകരാണ് ഒരു ദിവസം അമ്പത് ശതമാനം പേര്‍ എന്ന രീതിയില്‍ ഹാജരാകേണ്ടത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് ജനുവരിയോടെ കുട്ടികള്‍ എത്തുമെന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. പത്ത്,പ്ലസ് ടു ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍- അമ്പതു ശതമാനം പേര്‍ ഓരോദിവസവും സ്‌കൂളില്‍ എത്തണമെന്നാണ് നിര്‍ദേശം. ഡിസംബര്‍ 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.