കട അടപ്പിക്കാന്‍ വരുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് എന്റെയും കുടുംബത്തിന്റെയും വോട്ടില്ല ; ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാരിയുടെ ബുദ്ധിയില്‍ വീണത് പാര്‍ട്ടിക്കാര്‍
കൊച്ചി: കടയടപ്പിക്കാന്‍ ആരും ഇങ്ങോട്ട് വരില്ല കടയടച്ചാല്‍ വോട്ട് പോകും. കട അടപ്പിക്കാന്‍ വരുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് എന്റെയും കുടുംബത്തിന്റെയും വോട്ടില്ല ഇത് വെറും വാക്കല്ല. ബോര്‍ഡെഴുതി…
കൊച്ചി: കടയടപ്പിക്കാന്‍ ആരും ഇങ്ങോട്ട് വരില്ല കടയടച്ചാല്‍ വോട്ട് പോകും. കട അടപ്പിക്കാന്‍ വരുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് എന്റെയും കുടുംബത്തിന്റെയും വോട്ടില്ല ഇത് വെറും വാക്കല്ല. ബോര്‍ഡെഴുതി…
കൊച്ചി: കടയടപ്പിക്കാന്‍ ആരും ഇങ്ങോട്ട് വരില്ല കടയടച്ചാല്‍ വോട്ട് പോകും. കട അടപ്പിക്കാന്‍ വരുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് എന്റെയും കുടുംബത്തിന്റെയും വോട്ടില്ല ഇത് വെറും വാക്കല്ല. ബോര്‍ഡെഴുതി കടയ്ക്ക് മുന്നില്‍ തൂക്കിയിരിക്കുകയാണ് ഇടപ്പള്ളി ചങ്ങമ്ബുഴ പാര്‍ക്കിന് സമീപം പലചരക്ക് കട നടത്തുന്ന വേണുവര്‍മ്മ. കേന്ദ്ര സര്‍ക്കാരിന്റെതൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കില്‍ കടയടക്കുന്നതിലുള്ള പ്രതിഷേധം അറിയിച്ചാണ് ഈ ബോര്‍ഡ്.
കൊവിഡ് വ്യാപനത്തെതുടര്‍ന്ന് മാസങ്ങളായി പ്രതിസന്ധി അനുഭവിക്കുന്നതിനിടയില്‍ കടയടച്ചുള്ള പ്രതിഷേധത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് വേണുവര്‍മ്മ പറയുന്നു. ഏത് രാഷ്ട്രിയ പാര്‍ട്ടി നടത്തിയാലും അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും എല്ലാവരും പ്രതികരിക്കണമെന്നും പറയുന്നു. ലോക്ക് ഡൗണില്‍ പല ചരക്ക് കടകളുടെ കച്ചവടത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും മറ്റ് നിരവധി മേഘലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് വരുമാനം നിലച്ചു. കടയ്ക്ക് മുന്നില്‍ തൂക്കിയിരിക്കുന്ന ഈ ബോര്‍ഡ് കണ്ട് നിരവധി പേരാണ് മൊബൈലില്‍ ചിത്രങ്ങള്‍ എടുത്ത് മടങ്ങിയത്