കന്നി ജയം തേടി ബ്ലാസ്റ്റേഴ്സ് മൂന്നാം അങ്കത്തിന്

കന്നി ജയം തേടി ബ്ലാസ്റ്റേഴ്സ് മൂന്നാം അങ്കത്തിന്

November 29, 2020 0 By Editor

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മൂന്നാം അങ്കത്തിനിറങ്ങും. ശക്തരായ ചെന്നൈയിന്‍ എഫ്സിയാണ് ഇന്നത്തെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റിനോട് സമനില വഴങ്ങിയത്.