മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം നടക്കുന്നു: ചെന്നിത്തല
കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷം മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം ആരംഭിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പോലീസ് ആക്ടിലെ ഭേദഗതി മുന്നോട്ടുവന്നപ്പോള്‍ അതിനെതിരെ ആദ്യം പരസ്യമായി…

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷം മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം ആരംഭിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പോലീസ് ആക്ടിലെ ഭേദഗതി മുന്നോട്ടുവന്നപ്പോള്‍ അതിനെതിരെ ആദ്യം പരസ്യമായി മുന്നോട്ടുവന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ്. പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നാണ് പാര്‍ട്ടി സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവനും കഴിഞ്ഞദിവസം പറഞ്ഞത്. ഇപ്പോഴിതാ തോമസ് ഐസകും മുഖ്യമന്ത്രിയുടെ വകുപ്പിനെതിരേയും രംഗത്തുവന്നിരിക്കുന്നു. സിഎം രവീന്ദ്രനെ കൂടി ചോദ്യം ചെയ്താല്‍ ഈ പടയൊരുക്കം കൂടുതല്‍ വ്യക്തമാവും. കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് ഈ പടയൊരുക്കം ആരംഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
എന്തുകൊണ്ടാണ് കെഎസ്‌എഫ്‌ഇ റെയ്ഡിന്റെ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിടാത്തതെന്ന് വിശദീകരണം കേരളം സര്‍ക്കാര്‍ തരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വികാരം ശക്തമാകുന്നു. ആര്‍ക്കാണ് വട്ട് എന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു