നരേന്ദ്ര മോദിയുടെ ബിരുദ രേഖകള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ രേഖകള്‍ ലഭ്യമാക്കണമെന്ന ആവശ്യം പബ്ലിസിറ്റി സ്റ്റണ്ടെന്ന് ഡല്‍ഹി സര്‍വകലാശാല. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷ തള്ളിയതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി…

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ രേഖകള്‍ ലഭ്യമാക്കണമെന്ന ആവശ്യം പബ്ലിസിറ്റി സ്റ്റണ്ടെന്ന് ഡല്‍ഹി സര്‍വകലാശാല. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷ തള്ളിയതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ആര്‍ടിഐ പ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജ്, നിഖില്‍ ഡേ, അമൃത ജോഹ്‌രി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സര്‍വകലാശാല നിലപാട് അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 1978ലെ ബിഎ പരീക്ഷയുടെ രേഖകള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. സര്‍വകലാശാല റജിസ്ട്രാര്‍ ടി.കെ. ദാസാണ് ഈ ആവശ്യത്തെ പബ്ലിസിറ്റി സ്റ്റണ്ടെന്നു വിശേഷിപ്പിച്ചത്. വിഷയത്തില്‍ കോടതി ഇടപെടുന്നതിനെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും എതിര്‍ത്തു. ഹര്‍ജി ഇനി ഓഗസ്റ്റ് 23നു പരിഗണിക്കും.
പരീക്ഷാ റെക്കോര്‍ഡുകള്‍ കൈമാറണമെന്ന് 2016 ഡിസംബറില്‍ കേന്ദ്ര വിവരാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍വകലാശാല ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.