
ആംബുലൻസിൽ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ തള്ളി
December 7, 2020കൊച്ചി: കോവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെ മെഡിക്കല്‍ തെളിവുകള്‍ ഇല്ലെന്ന പ്രതിയുടെ വാദം തള്ളിയ കോടതി വചാരണക്കോടതി ഇക്കാര്യം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി. സംഭവം സംസ്ഥാനത്തെ മൊത്തം ബാധിച്ചെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ സംഭവം അപൂര്‍വമാണെന്ന് കോടതി വ്യക്തമാക്കി.
കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴിയാണ് ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്. സെപ്‌റ്റംബര്‍ അഞ്ചിന് പുലര്‍ച്ചെയായിരുന്നു സംഭവം. പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.ആറന്‍മുളയിലെ ഒരു മൈതാനത്തുവച്ചാണ് കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതെന്നും ഏകദേശം പുലര്‍ച്ചെ ഒരു മണിയോടെയാണ് കൃത്യം നടതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പീഡനത്തിന് ശേഷം ആംബുലന്‍സ് ഡ്രൈവര്‍ തന്നോട് ക്ഷമാപണം നടത്തുന്നത് ആക്രമിക്കപ്പെട്ട യുവതി റെക്കോഡ് ചെയ്യുകയും ഇത് പിന്നീട് അന്വേഷണോദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.