മണപ്പുറം ഫൗണ്ടേഷന്‍ കായിക വിദ്യാര്‍ഥികള്‍ക്ക് ജേഴ്‌സിയും ടിവിയും ഭിന്ന ശേഷിക്കാരനായ യുവാവിന് മുച്ചക്ര സ്കൂട്ടറും നല്‍കി

മണപ്പുറം ഫൗണ്ടേഷന്‍ കായിക വിദ്യാര്‍ഥികള്‍ക്ക് ജേഴ്‌സിയും ടിവിയും ഭിന്ന ശേഷിക്കാരനായ യുവാവിന് മുച്ചക്ര സ്കൂട്ടറും നല്‍കി

December 8, 2020 0 By Editor

വലപ്പാട്: കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച നാട്ടിക സ്പോർട്സ് അക്കാദമിയിലെ 20 കായിക വിദ്യാർഥികൾക്ക് ജഴ്സികളും അവരുടെ വിദ്യാഭ്യാസ സഹായത്തിനായി ഒരു സ്മാർട്ട് ടിവിയും മണപ്പുറം ഫൗണ്ടേഷൻ വിതരണം ചെയ്തു. വലപ്പാട് സംഘടിപ്പിച്ച ചടങ്ങിൽ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാറും, ലയൺസ് ക്ലബ് ഇന്റർനാഷണൽ 318ഡി യുടെ വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാറും ജഴ്സികൾ പ്രകാശനം ചെയ്യുകയും സ്മാർട്ട്‌ ടിവി കൈമാറുകയും ചെയ്തു. ചടങ്ങിൽ ഭിന്നശേഷി ക്കാരനും ഗായകനുമായ വലപ്പാട് സ്വദേശി മണികണ്ഠന്റെ അതിജീവനത്തിന് സഹായമായി മുച്ചക്ര സ്കൂട്ടറും വി.പി നന്ദകുമാർ കൈമാറി. നന്ദി സൂചകമായി മണികണ്ഠൻ ആശംസാ ഗാനം ആലപിച്ചു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, സനോജ് ഹെർബർട്ട്, കെ എം അഷ്‌റഫ്‌, സുഭാഷ് രവി, ശിൽപാ ട്രീസ സെബാസ്റ്റ്യൻ പ്രമോദ് കൃഷ്ണ എന്നിവർ പങ്കെടുത്തു.