രവീന്ദ്രന്‍ വിശ്വസ്തനെന്ന് കടകംപള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രവീന്ദ്രന്‍ വിശ്വസ്തനും സംശുദ്ധനുമാണ്. രവീന്ദ്രന്‍ മനപ്പൂര്‍വം മാറിനില്‍ക്കുന്നതല്ല, രോഗബാധിതനാണ്. മുഖ്യമന്ത്രിയുടെ…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രവീന്ദ്രന്‍ വിശ്വസ്തനും സംശുദ്ധനുമാണ്. രവീന്ദ്രന്‍ മനപ്പൂര്‍വം മാറിനില്‍ക്കുന്നതല്ല, രോഗബാധിതനാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനെ കളങ്കപ്പെടുത്തുകയാണു ചിലരുടെ ലക്ഷ്യമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാനിരിക്കെ, സി.എം.രവീന്ദ്രൻ വീണ്ടും മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. കടുത്ത തലവേദനയും കഴുത്തുവേദനയും ക്ഷീണവും ന്യൂറോ പ്രശ്നങ്ങളുമുണ്ടെന്നാണ് അറിയിച്ചത്. പരിശോധനയ്ക്കു ശേഷം മെഡിക്കൽ ബോർഡ് ചികിത്സ തീരുമാനിക്കും. ഇഡി നേരത്തെ 2 തവണ നോട്ടിസ് നൽകിയപ്പോഴും രവീന്ദ്രൻ ഹാജരായില്ല. ആദ്യം നോട്ടിസ് നൽകിയ ഒക്ടോബറിൽ കോവിഡ് പോസിറ്റീവ് ആയെന്ന പേരിലും രണ്ടാം തവണ നവംബറിൽ കോവിഡിനെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുമാണു ഹാജരാകാതിരുന്നത്.