നാട്യങ്ങളിലാത്ത ഒളവണ്ണയുടെ സ്വന്തം മഠത്തിൽ അബ്ദുൾ അസീസ്

ശ്രീജിത്ത് ശ്രീധരൻ

കോഴിക്കോട് പന്തീരാങ്കാവ് ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ വേറിട്ടൊരു അംഗമുണ്ട്. ജനപ്രതിനിധിയെന്നാൽ തീർത്തും ജനസേവകനാകണമെന്ന് ഉറച്ചു വിശ്വസിക്കുന്ന അത് തന്റെ പ്രവർത്തിയിലൂടെ അന്വർഥമാക്കിയ മഠത്തിൽ അബ്ദുൾ അസീസ്, അഴുകിയ മൃതദേഹങ്ങൾ കണ്ടെടുക്കാനും പോസ്റ്റുമോർട്ടത്തിനു സഹായിക്കൽ മുതൽ നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി അബ്ദുൾ അസീസ് ഉണ്ടാവും. ഏറ്റവും ഒടുവിൽ ഓഖി ദുരന്തത്തിൽപ്പെട്ട് അഴ്ചകൾക്കു ശേ ഷം കടുത്ത മൃതദേഹങ്ങൾ മോർച്ചറിയി ലേക്കു മാറ്റുവാനും ഇയാൾ മൂന്നിലുണ്ടായിരുന്നു. മരണം നടന്ന് ദിവസങ്ങൾ കഴിഞ കണ്ടെടുക്കുന്ന മൃതദേഹങ്ങൾ എത് പ്രിയപ്പെട്ടവരുടേതായാലും നമ്മൾ മുക്കു പൊത്തി ഒഴിഞ്ഞു മാറും. എന്നാൽ അബ്ദുൾ അസീസ് വ്യക്തി അങ്ങനെയല്ല..

..ജീർണിച്ച മൃതദേഹങ്ങൾ കൈകാര്യം ചെയ്യാൻ എത്തുന്നവരെക്കുറിച്ച് സമൂഹത്തിന് ഒരു ധാരണയുണ്ട്. മദ്യപിച്ചു ലക്കുകെട്ട ഏതോ ഒരാൾ .. അയാളെ കാത്തു ജനക്കൂട്ടം കണ്ണും നട്ടിരിക്കും. അപ്പോൾ ഒളവണ്ണയിൽ നിന്ന് കെ എൽ 11- 8 ജി 3737ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ ആ ശുഭ്ര വസ്ത്രധാരി വന്നിറങ്ങും. പോലീസും ജനക്കൂട്ടവും അയാൾക്ക് വഴിയൊരുക്കും. രാഷ്ട്രീയക്കാരനു ചേർന്ന വെള്ളവസ്ത്രങ്ങൾ അഴിച്ചുവെച്ച് ഉറച്ച അടിസ്ത്രങ്ങളോടെ അയാൾ അസഹ്യമായ ദുർഗന്ധം വമിക്കുന്ന മൃതദേഹത്തെ ഇരു കൈകളിലും ഏറ്റെടുത്തു നിലത്തു വിരിച്ച പ്ലാസ്റ്റിക്കിൽ കിടത്തും..ഇത്തരത്തിൽ എടു മാറ്റിയ മൃതദേഹങ്ങൾ ഒന്നും രണ്ടുമല്ല.അനേകമാണ് .ഇന്നലെ അദ്ദഹത്തെ കാണാൻ ശ്രമിക്കുബോളും ഈ യു.ഡി.എഫ് സ്ഥാനാർഥി തിരക്കിൽ തന്നെയാണ് ഒരു കിണറിൽ നിന്ന് ഒരു മൃതദേഹം എടുത്തു മാറ്റുവാനുള്ള ശ്രമത്തിലായിരുന്നു.ആഴവും ഉയരവും അയാൾക്കു പ്രശ്‌നമല്ല. ദുർഗന്ധവും പുഴുക്കളും അയാളെ അകറ്റുകയില്ല…ഭാരവും ഭീതിയും അലട്ടുന്നേയില്ല… അതിനെല്ലാം അസീസിനു കാരണങ്ങളുമുണ്ട്. എട്ടാം വയസ്സിൽ ഉപ്പ മരിച്ച ശേഷം കുടുംബം പുലർത്താൻ ചെയ്ത തൊഴിലുകൾ തന്നെയാണ് ഈ സാഹസങ്ങൾക്കെല്ലാം അയാളെ സജ്ജനാക്കിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നിരവധി അവാർഡുകൾ അസീസിനെ തേടിയെത്തിയിട്ടുണ്ട്. അബ്ദുൾ അസീസ് ചെയുന്ന ഈ മനുഷ്യ കാരുണ്യ പ്രവർത്തനത്തിൽ പൂർണ്ണ പിന്തുണയാണ് ഭാര്യ ഹൈറുന്നിസയും മക്കൾ ഇർഫാനും സർഫീനയും ഹർഷാദും നൽകുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story