മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി " കൊല്ലപ്പെട്ടത് നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമത്തിനടുത്തു വെച്ച്‌ പ്രദീപിന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയ്ക്കായിരുന്നു അപകടം.…

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമത്തിനടുത്തു വെച്ച്‌ പ്രദീപിന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയ്ക്കായിരുന്നു അപകടം. പ്രദീപ് ആക്ടീവയില്‍ സഞ്ചരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. കൈരളി ചാനലിലും പിന്നീട് മം​ഗളത്തിലും ജോലി ചെയ്തിരുന്ന പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ജോലി ചെയ്യുകയായിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് റിപോർട്ടുകൾ വരുന്നത് .പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യമാണെന്നും ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തി .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story